Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Tuesday 20 January 2015

ആവേശോജ്ജ്വലമായി റണ്‍ കേരള റണ്‍ @ KCPHSS KAVASSERI



കേരളത്തെ മുഴുവന്‍ ത്രസിപ്പിച്ച റണ്‍ കേരള റണ്‍ അതിന്റെ എല്ലാ പകിട്ടോടെയും പ്രൗഢിയോടെയും കാവശ്ശേരിയിലും അരങ്ങേറി.

കാവശ്ശേരി കെ.സി.പി.ഹയര്‍ സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ സ്കൂള്‍ ലീഡര്‍ ഐക്യ ത്തിന്റേയും ആരോഗ്യജീവിതത്തിന്റേയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങിയ ജനസഞ്ചയം അതേറ്റുചൊല്ലി. കേരളത്തിന്റെ പ്രിയ കവിയുടെ വരികള്‍ തീംസോങ്ങായി മുഴങ്ങിയതോടെ ആവേശം അതിന്റെ പാരമ്യ ത്തിലായി. 

പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.ചന്ദ്രനും കാവശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കൊച്ചാപ്പയും ചേര്‍ന്ന്കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കാവശ്ശേരി പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങളും ഓഫീസ് അംഗങ്ങളും അണിചേര്‍ന്നു. ദേശീയ, സംസ്ഥാന കായികതാരങ്ങള്‍ ബാനറും കൊടിയുമേന്തി. 
  ആവേശം അണപൊട്ടിയൊഴുകിയ കൂട്ടയോട്ടം പ്രിന്‍സിപ്പല്‍ ശ്രീമതി.ഈ.രാജലക്ഷ്മി, ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.പി.രവി, ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീമതി.കെ.ഈ.റോസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ.അബ്ബാസ് അലി, കായികാദ്ധ്യാപകരായ എസ്.വേണു, കെ.പ്രമോദ്, മറ്റദ്ധ്യാപകര്‍, അദ്ധ്യാപികമാര്‍ എന്നിവരുടെ നേതൃത്തത്തില്‍ കഴനി ചുങ്കം ലക്ഷ്യ മാക്കി നീങ്ങി.








പൊടിക്കാറ്റിനേയും, വെയിലിനേയും തൃണവല്‍ഗണിച്ച് കാവശ്ശേരിയുടെ വിരിമാറിലൂടെ പോരാട്ടത്തിന്റേയും, സഹനത്തിന്റേയും, ഐക്യ ത്തിന്റേയും, ആരോഗ്യജീവിതത്തിന്റേയും അലയൊലികള്‍ മുഴക്കി   മുന്നേറിയ പദസഞ്ചലനം കായികകേരളത്തിന്റെ കരുത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.

ജൈവകൃഷി

ജൈവവൈവിദ്ധ്യത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും നാച്ചുറല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഏകദിന ശില്പശാല
പ്രമുഖ ജൈവകര്‍ഷകന്‍ ശ്രീ. സൂര്യ നാരായണന്‍ ക്ലാസ്സ് നയിച്ചു. നാച്ചുറല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ വാസുദേവന്‍ മാസ്റ്റര്‍ അദ്ധ്യ ക്ഷനായിരുന്നു